കാസര്‍കോട്: ആസിഡ് കഴിച്ച് ഗുരുതര നിലയില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന് മരിച്ചു. വെസ്റ്റ് എളേരി, കൂളിപ്പാറ കുമ്പളന്താനം ഹൗസില്‍ ജോസഫ് തോമസ് എന്ന സിബി (63)യാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മാര്‍ച്ച് ആറിനു വീടിനോട് ചേര്‍ന്നുള്ള കടയില്‍ വച്ചാണ് ഇദ്ദേഹം ആസിഡ് കഴിച്ചത്. അവശനിലയില്‍ കാണപ്പെട്ട ജോസഫ് തോമസിനു പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സംഭവത്തില്‍ സഹോദരന്റെ മകന് കെ ടി തോമസിന്റെ പരാതിയില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
