കാസർകോട്:ഏണിയാടിയിൽ കാറിടിച്ച് വഴി യാത്രക്കാരനായ വയോധികൻ മരിച്ചു. ഏണിയാടി പള്ളിക്ക് സമീപത്തെ ഉമ്മർ (80) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം 3.20 മണിയോടെ മാരി പ്പടുപ്പിലാണ് അപകടം. ഉമ്മറിനെ ഇടിച്ച ശേഷം കാർകൾ വർട്ടിനു സമീപത്ത് മറിഞ്ഞു . ബേഡകം പൊലീസ് കേസെടുത്തു.
