കൊല്ലം: 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സി പി എം സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ എണ്ണം 89 ആയി ഉയര്‍ത്തി. മന്ത്രിമാരായ ആര്‍ ബിന്ദു, വീണാ ജോര്‍ജ്ജ് എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇവരില്‍ വീണാജോര്‍ജ്ജ് പ്രത്യേക ക്ഷണിതാവാണ്. കാസര്‍കോട് ജില്ലാ സെക്രട്ടറി എം രാജഗോപാല്‍ ഉള്‍പ്പെടെ അഞ്ചു പുതിയ ജില്ലാ സെക്രട്ടറിമാരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തി. വാമനപുരം എം എല്‍ എ ഡി.കെ.മുരളി, എം പ്രകാശന്‍, പി .ശശി, വി കെ സനോജ്, വസീഫ്, ജോണ്‍ബ്രിട്ടാസ്, കെ വി അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് സംസ്ഥാന സമിതിയിലെത്തിയ മറ്റു പുതുമുഖങ്ങള്‍. ഇ പി ജയരാജന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ സംസ്ഥാനസമിതിയില്‍ തുടരും. കാസര്‍കോടു നിന്നുള്ള കെ പി സതീഷ് ചന്ദ്രന്‍, സി എച്ച് കുഞ്ഞമ്പു എന്നിവര്‍ സംസ്ഥാന സമിതിയില്‍ തുടരും. കണ്ണൂരില്‍ നിന്നു കെ.കെ. ശൈലജയെയും എം വി. ജയരാജന്‍ എന്നിവര്‍ സംസ്ഥാന സെക്രട്ടറിയേറ്റിലെത്തി. സെക്രട്ടറിയായി എം വി ഗോവിന്ദനെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
