ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി ലോക്കേഷനിലേക്ക് പോകുന്നതിനിടെ മേക്കപ്പ് മാന്‍ പിടിയില്‍. ആര്. ജി.വയനാടന്‍ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥാണ് എക്സൈസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ചെ നടന്ന പരിശോധനയില്‍ 45 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ‘ഓപ്പറേഷന് ക്ലീന്‍ സ്ലേറ്റ്’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ‘അട്ടഹാസം’ എന്ന സിനിമയുടെ ലോക്കേഷനിലേക്ക് പോകുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. ആവേശം, പൈങ്കിളി, സൂക്ഷ്മദര്‍ശിനി, രോമാഞ്ചം, ജാനേമന് തുടങ്ങി നിരവധി സിനിമകളുടെ മേക്കപ്പ്മാനായി രഞ്ജിത്ത് പ്രവര്‍ത്തിച്ചിരുന്നു. എക്സൈസ് ഇന്‍സ്പെക്ടര്‍ അഭിലാഷ് കെ, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അജിത്ത് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ (ട്രേഡ്) രാജേഷ് വിആര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അഷറഫ് അലി, ചാള്‍സ് എഡ്വിന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
