കാസർകോട്: കാഞ്ഞങ്ങാട് മുൻ വ്യാപാരിയെ കടലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. ബല്ലാ കടപ്പുറം ഇട്ടമ്മൽ റോഡിൽ അബ്ദുൽ റഹ്മാൻ എന്ന അതിരാൻച്ച( 81 )ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബല്ലാ കടപ്പുറത്ത് കടലിൽ വീണ് കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഏറെ വൈകിയാണ് തിരിച്ചറിഞ്ഞത്. തലകറങ്ങി വീണതാണെന്ന് സംശയിക്കുന്നു. കോട്ടച്ചേരിയിൽ നേരത്തെ ഫ്രൂട്സ് കച്ചവടം നടത്തിയിരുന്നു. ഭാര്യ: മറിയം. മക്കൾ: ബഷീർ(ദുബയ്), സിദ്ദീഖ്, ലൈല. മരുമക്കൾ: റംസബി, റുക്സാന, ഹനീഫ.
