കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങിയ യുവാവു മരിച്ചു.
കോഴിക്കോടു മൈക്കാവ് സ്വദേശി ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയ ശേഷം അതു മൂലമുണ്ടായേക്കാവുന്ന അപകടത്തെക്കുറിച്ച് ആശങ്കപ്പെട്ട ഷാനിദ് അക്കാര്യം പൊലീസിനെ അറിയിക്കുകയും പൊലീസ് അയാളെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. പരിശോധനയില്‍ വയറിനുള്ളില്‍ പൊതിയും അതിനുള്ളില്‍ വെളുത്തതരികളും കണ്ടെത്തിയിരുന്നു. അടിയന്തിര ചികിത്സ തുടരുന്നതിനിടയിലാണ് എംഡിഎംഎ ഷാനിദിന്റെ ജീവന്‍ അപഹരിച്ചത്.
