കാസര്‍കോട്: പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂര്‍ രാമവില്യം കഴകം ക്ഷേത്ര സന്നിധിയില്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയെത്തി. വെള്ളിയാഴ്ച രാവിലെ കഴക സന്നിധിയിലെത്തിയ മന്ത്രിയെ കഴകം ഭാരവാഹികളും പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. തെയ്യത്തിന്റെ അനുഗ്രഹം സ്വീകരിച്ചശേഷം ആചാരസ്ഥാനികരുമായും ഭാരവാഹികളുമായും സംസാരിച്ചു. 15 മിനിറ്റോളം അദ്ദേഹം ക്ഷേത്രത്തില്‍ ചെലവഴിച്ചു. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കളിയാട്ടം എന്ന സിനിമയില്‍ പെരുമലയനായി അഭിനയിച്ചത് സുരേഷ് ഗോപിയായിരുന്നു.
