കയ്യൂര്‍:കുട്ടികള്‍ക്കു നല്‍കുന്ന കുടിവെള്ളം രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനു കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു. ജലസുരക്ഷയിലൂടെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട പരിശോധന നടത്തുകയും പ്രസ്തുത പരിശോധനയില്‍ ബാക്ടീരിയ സാന്നിദ്ധ്യം കാണിച്ച ആറ് സ്‌കൂളുകളില്‍ പഞ്ചായത്തു വാട്ടര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചു. ഫില്‍റ്ററിന്റെ തുടര്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളുകളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി ശ്രീജിത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
