കാസര്‍കോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപം ദേശീയപാത ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അക്ബര്‍, ബിഎം മുഹമ്മദ്, മുഹമ്മദ് ഇക്ബാല്‍, അഹമ്മദ് കബീര്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ സലാം, അന്‍വര്‍ ഹുസൈന്‍, താജുദ്ദീന്‍, മുഹമ്മദ് ഷെരീഫ്, അബ്ദുല്‍ റസാഖ് എന്നീ പ്രവര്‍ത്തകര്‍ക്കും കണ്ടാല്‍ അറിയാവുന്ന മറ്റു 30 പേര്‍ക്കെതിരെയുമാണ് കേസ്.
പൊലീസിന്റെ ആജ്ഞ നിഷേധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും മൈക്കും ഉച്ചഭാഷിണിയും ഉപയോഗിച്ച് മുദ്രാവാക്യം വിളിച്ചതിനുമാണ് കേസ്. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ടാണ് റോഡ് ഉപരോധം നടന്നത്. മൂന്നു പേരുടെ മരണത്തിന് കാരണമായ അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിനെതിരെയാണ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചത്.
