കാസര്‍കോട്: കാവ്യാമാധവന്‍, സനുഷ തുടങ്ങിയ നായിക കഥാപാത്രങ്ങളെ മലയാള ചലച്ചിത്രത്തിനു സംഭാവന ചെയ്ത
മാര്‍ച്ച് 7 നു റിലീസ് ആവുന്ന പരിവാറില്‍ കാഞ്ഞങ്ങാട്ടുകാരന്‍ ഋഷികേശാണ് നായകനായി എത്തുന്നത്. കാഞ്ഞങ്ങാട് അടമ്പില്‍ ബല്ലയിലെ ഗോപാലന്റെയും ജയശ്രീയുടെയും മകനാണ് ഋഷികേശ്.
ഡിജിറ്റല്‍ വില്ലേജ് എന്ന സിനിമയിലാണ് ഋഷികേശ് ആദ്യം വേഷമിടുന്നത്. ഇതിന്റെ സംവിധായകരായ ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവരാണ് പരിവാറിന്റെയും സംവിധാനം നിര്‍വഹിച്ചത്.
അര്‍ജുനന്‍ എന്ന കഥാപാത്രത്തെയാണ് ഋഷികേഷ് അവതരിപ്പിക്കുന്നത്. നായിക പുതുമുഖ താരമായ ഭാഗ്യ ജയേഷാണ്. അഞ്ചു ഗാനങ്ങളുള്ള സിനിമയുടെ ചിത്രീകരണം പ്രധാനമായും എറണാകുളം, പിറവത്തെ പാഴൂര്‍ മന എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി. സന്തോഷ് വര്‍മ്മയാണ് ഗാനം എഴുതിയത്. ബിജുപാല്‍ സംഗീതം നല്‍കി.
ജഗദീഷ്, ഇന്ദ്രന്‍സ്, പ്രശാന്ത് അലക്‌സാണ്ടര്‍, മീനാരാജ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാസര്‍കോട് നിന്ന് ഉണ്ണിമായ നാലപ്പാടവും ഇതില്‍ അഭിനയിക്കുന്നു. കവി നാലപ്പാടം പത്മനാഭന്റെ മകളാണ് ഉണ്ണിമായ.
തൃക്കരിപ്പൂര്‍ സ്വദേശിയായ ഷൈനി വിജയനും മറ്റൊരു കഥാപാത്രത്തെമായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു.
