കാസര്‍കോട്: ഇലക്ഷന്‍ ഗ്രാമസഭ 5563 മരണപ്പെട്ട വോട്ടര്‍മാരെ കാസര്‍കോട് ജില്ലയില്‍ കണ്ടെത്തി. 2324 ബൂത്ത് ലെവല്‍ ഏജന്റ്മാരും 2724 വോട്ടര്‍മാരും യോഗത്തില്‍ പങ്കെടുത്തു. മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്ന ഗ്രാമസഭയില്‍ 423 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 384 ജനങ്ങളും സംബന്ധിച്ചു. ഇവിടെ ആകെ 991 മരണപ്പെട്ട വ്യക്തികളെ കണ്ടെത്തി. കാസര്‍കോട് മണ്ഡലത്തില്‍ നടന്ന ഗ്രാമസഭയില്‍ 416 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 371 ജനങ്ങളും പങ്കെടുത്തു. 1161 മരണപ്പെട്ട വ്യക്തികളെ ഇവിടെ കണ്ടെത്തി. ഉദുമ മണ്ഡലത്തില്‍ 508 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 771 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. 1291 മരണപ്പെട്ട വ്യക്തികളെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 457 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 398 ജനങ്ങളും ഗ്രാമസഭയില്‍ പങ്കെടുത്തു. 1135 മരണപ്പെട്ട വ്യക്തികളെ കണ്ടെത്തി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നടന്ന ഇലക്ഷന്‍ ഗ്രാമസഭയില്‍ 520 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും 800 ജനങ്ങളും പങ്കെടുത്തു. ഇവിടെ 985 മരണപ്പെട്ട വ്യക്തികളെ വോട്ടര്‍ പട്ടികയില്‍ കണ്ടെത്തി. മരണപ്പെട്ടവരെയും സ്ഥലം മാറിപ്പോയവരെയും വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്യാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
