കാഞ്ഞങ്ങാട്ട് പിടിയിലായ ബംഗ്ലാദേശ് സ്വദേശിയുടെ ഫോണില്‍ നിന്നു നിത്യവും അതിര്‍ത്തി കടന്നു പോയ കോളുകള്‍ ആര്‍ക്കായിരുന്നു?;വന്‍ തുക അതിര്‍ത്തി കടത്തിയതായും സംശയം, പ്രതിയെ കസ്റ്റഡിയിലെടുക്കാനൊരുങ്ങി പൊലീസ്

കാസര്‍കോട്: കാഞ്ഞങ്ങാട്ട് അനധികൃതമായി താമസിക്കുന്നതിനിടയില്‍ ബംഗ്ലാദേശ് സ്വദേശിയായ യുവാവ് വന്‍തോതില്‍ പണം അയച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങി പൊലീസ്. ഷാബിര്‍ ഷേഖ് എന്ന അതിയാര്‍ റഹ്‌മാന്‍ (22) കഴിഞ്ഞ ദിവസമാണ് കാഞ്ഞങ്ങാട്, ബല്ല, ആവി, പൂടംകല്ലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. കണ്ണൂരില്‍ നിന്നും എത്തിയ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എ.ടി.എസ്) ഹൊസ്ദുര്‍ഗ് പൊലീസിന്റെ സഹായത്തോടെയാണ് അതിയാര്‍ റഹ്‌മാനെ അറസ്റ്റു ചെയ്തത്.
പെരുമ്പാവൂരില്‍ നിന്നു അടുത്തിടെ പിടിയിലായ അന്‍പതില്‍ അധികം വരുന്ന ബംഗ്ലാദേശി സ്വദേശികളുമായി ബന്ധമുള്ള ആളാണ് കാഞ്ഞങ്ങാട്ട് അറസ്റ്റിലായത്.
ഇയാള്‍ ബംഗ്ലാദേശിലെ ഒന്നിലേറെ നമ്പറുകളിലേക്ക് സ്ഥിരമായി ഫോണ്‍ ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി കേരളത്തില്‍ കഴിയുന്ന അതിയാര്‍ റഹ്‌മാന്‍ വന്‍ തുക നാട്ടിലേക്ക് അയച്ചിട്ടുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും തുക വെറുമൊരു തേപ്പു പണിക്കാരന് അയക്കാന്‍ കഴിയുമോയെന്ന കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്. പണം ആര്‍ക്കാണ് അയച്ചതെന്നും എത്ര പണമാണ് അയച്ചതെന്നും പണം കണ്ടെത്തുന്നതിനു റിമാന്റില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page