കാസര്‍കോട്: ഇടതു സര്‍ക്കാര്‍ കേരളത്തെ ഭീകരതയിലേക്കും അരാജകത്വത്തിലേക്കും
തള്ളിവിടുകയാണെന്നു മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. നാട്ടില്‍ മനുഷ്യക്കൊല കലാപരിപാടിയായി മാറിയിരിക്കുന്നു. ജനം ഭീതിയിലായിരിക്കുന്നു. നാട് ആശങ്കയിലുമാണെന്നും അഭ്യന്തര വകുപ്പ് പൂര്‍ണ്ണ പരാജയത്തിലായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രവര്‍ത്തക സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നു-ലഹരി മാഫിയയുടെ ഒത്താശയോടെ നാട്ടിലാകെ ഒരു നിയന്ത്രണവുമില്ലാതെ
ഗുണ്ടകളും ക്രിമിനലുകളും കൊടികുത്തിവാഴുകയാണ്. കുടുംബങ്ങളിലും തെരുവുകളിലും കാമ്പസുകളിലും ക്രിമിനല്‍ സംഘങ്ങള്‍ ചോരപ്പുഴ ഒഴുക്കുന്നു. ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയുടെ ഓഫീസും
മൗനവ്രതമെടുക്കുന്നു.
മറു ഭാഗത്ത് വന്യജീവി ആക്രമത്തില്‍ മനുഷ്യജീവന്‍ പൊലിഞ്ഞുകൊണ്ടിരിക്കുന്നു. പൊതുജനം പൊറുതിമുട്ടുകയാണ്. ജനകീയ സമരങ്ങളെ പുച്ഛത്തോടെ സമീപിക്കുന്ന പിണറായി രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
കല്ലട്ര അബ്ദുല്‍ ഖാദര്‍ ആധ്യക്ഷ്യം വഹിച്ചു. ജനറല്‍ സെക്രട്ടറി കെ ബി മുഹമ്മദ് കുഞ്ഞി,
കെ ഇ എ ബക്കര്‍, ഹമീദ് മാങ്ങാട്, ഹനീഫ ഹാജി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, സി.എച്ച്.അബ്ദുല്ല, ഹാരിസ് തൊട്ടി, ഖാദര്‍ കാത്തിം, എം.കെ.അബ്ദുല്‍ റഹിമാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി, അന്‍വര്‍, ജലീല്‍, ബി.എം.അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, കെ ബി എം ഷരീഫ്, ടി.ഡി.കബീര്‍, മുഹമ്മദ് കുഞ്ഞി ചോണായി, എം.എച്ച്.മുഹമ്മദ് കുഞ്ഞി, ഷരീഫ് കൊടവഞ്ചി, അഹമ്മദ് ഹാജി, ഷരീഫ്, താജുദ്ദീന്‍, അബ്ദുല്ല കുഞ്ഞി ഹാജി കീഴൂര്‍, കെ.എം.അബ്ദുല്‍ റഹിമാന്‍ തൊട്ടി, ഹനീഫ പള്ളിക്കര, പി.സി. അഹമ്മദ് ബഷീര്‍, ഗഫൂര്‍ ഷാഫി ബേക്കല്‍, ഡി.എം.അബ്ദുല്ല ഹാജി, ഇ.കെ.മുഹമ്മദ്, ഹസൈനാര്‍ കെ, റൗഫ്, സലാം, അല്‍ത്താഫ്, എ.പി. ഹസൈനാര്‍, സുഫൈജ അബൂബക്കര്‍, രമേശന്‍, ബദ്‌റുല്‍ മുനീര്‍, അബ്ബാസ്, ഷക്കീല ബഷീര്‍ പ്രസംഗിച്ചു.
