കാസര്‍കോട്: വാട്സ്ആപ്പിലൂടെ 21 കാരിയായ യുവതിയെ മുത്തലാഖ് ചൊല്ലിയ യുവാവിനും മാതാവിനും സഹോദരിക്കും എതിരെ പൊലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്, കല്ലൂരാവി സ്വദേശിനി നല്‍കിയ പരാതി പ്രകാരം ഭര്‍ത്താവ് ബദിയഡുക്ക, നെല്ലിക്കട്ടയിലെ അബ്ദുല്‍ റസാഖിനെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. ഫെബ്രുവരി 21ന് ആണ് യുവതിയുടെ പിതാവിന്റെ വാട്സ്ആപ്പിലേക്ക് മൂന്നു തവണ സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയത്. ഇതേ തുടര്‍ന്നാണ് യുവതി ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. 20 പവന്‍ സ്വര്‍ണ്ണവും 12 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയതായും പരാതിയില്‍ പറഞ്ഞിരുന്നു. രണ്ടര വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. അതിനു ശേഷം നിരന്തരം പീഡനമായിരുന്നുവെന്നു യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. യുവതി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് ഹൊസ്ദുര്‍ഗ് പൊലീസ് അബ്ദുല്‍ റസാഖിനും വീട്ടുകാര്‍ക്കും എതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസെടുത്തത്.







