ഷാഫി തെരുവത്തിന്റെ ‘മക്ക മദീന പുണ്യഭൂമിയിലൂടെ’ പ്രകാശനം ചെയ്തു

കാസര്‍കോട്: മാധ്യമപ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത് എഴുതിയ മക്ക മദീന പുണ്യഭൂമിയിലൂടെ പുസ്തകം പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായ മുക്താര്‍ ഉദരംപൊയില്‍ പ്രകാശനം ചെയ്തു. സാഹിത്യ വേദി പ്രസിഡന്റ് എഎസ് മുഹമ്മദ് കുഞ്ഞി പുസ്തകം ഏറ്റുവാങ്ങി. പുണ്യഭൂമിയിലൂടെയുള്ള തീര്‍ഥയാത്ര വായനക്കാരെ അനുഭവിപ്പിക്കാന്‍ ഈ പുസ്തകത്തിലൂടെ ഷാഫിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മുക്താര്‍ പറഞ്ഞു. അനുഭവങ്ങളും അനുഭൂതിയും കൈമുതലായുള്ള ഷാഫിക്ക് ഉദാത്തമായ കൃതികള്‍ ഇനിയും മലയാണ്മയ്ക്ക് കാഴ്ചവക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. പത്മനാഭന്‍ ബ്ലാത്തൂര്‍, സിഎല്‍ ഹമീദ്, എംവി സന്തോഷ് കുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസംഗിച്ചു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സാസ്‌കാരിക പ്രവര്‍ത്തകര്‍, സാഹിത്യകുതുകികള്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page