സീതാംഗോളി: പുത്തിഗെ ചക്കിണിഗെയിലെ ബാലസുബ്രഹ്‌മണ്യ ഭട്ടിന്റെ കുലച്ചു നില്‍ക്കുന്ന 28 കവുങ്ങുകള്‍ വെട്ടി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് സീതാംഗോളി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് യു.ഡി.എഫ് ചെയര്‍മാന്‍ സുലൈമാന്‍ ഊജംപദവ് ഉദ്ഘാടനം ചെയ്തു. മുന്നറിയിപ്പു പോലുമില്ലാതെ കെ.എസ്.ഇ.ബി ജീവനക്കാര്‍ കമുക് വെട്ടി നശിപ്പിച്ചതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, നഷ്ട പരിഹാരം നല്‍കണമെന്നും സുലൈമാന്‍ ആവശ്യപ്പെട്ടു.
അബ്ദുല്ല കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഷാനീദ്, ഷുക്കൂര്‍ കാണാജെ, ജുനൈദ് ഉറുമി, കെഎം അയ്യൂബ്, എസ് എന്‍ റാവു, കേശവ എസ് ആര്‍, സുബ്രഹ് മണ്യ ഭട്ട്, കൃഷ്ണ പ്രസാദ്, ബദുറുദ്ധീന്‍, കുഞ്ഞു, കമറുദ്ധീന്‍, സലിം, കെ.പി റഫീഖ്, ഷെറില്‍, അബ്ദുല്‍ റഹിമാന്‍, റാസി, ബാലകൃഷ്ണ, അഷ്റഫ് കെ.പി, റഹീം, ബാബു പ്രസംഗിച്ചു.
