ഗാനഗന്ധര്‍വന്‍ യേശുദാസ് ചെന്നൈയിലെ ആശുപത്രിയിലെന്ന് പ്രചരണം? പ്രതികരിച്ച് മകന്‍ വിജയ് യേശുദാസ്

ഗായകന്‍ യേശുദാസ് ആശുപത്രിയിലെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗായകനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ തള്ളി മകനും ഗായകനുമായ വിജയ് യേശുദാസ് രംഗത്തെത്തി. പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്നും വിജയ് വ്യക്തമാക്കി. അദ്ദേഹം ഇപ്പോഴും അമേരിക്കയിലാണെന്നും വിജയ് പറഞ്ഞു. മുന്‍പും യേശുദാസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. അദ്ദേഹത്തിന് ഡയാലിസിസ് ആണെന്നും അത്യന്തം ഗുരുതരാവസ്ഥയിലുമാണെന്നൊക്കെയാണ് മുന്‍പ് പ്രചരിച്ചത്. കൊവിഡ് കാലം മുതല്‍ വര്‍ഷങ്ങളായി അമേരിക്കയില്‍ കഴിയുകയാണ് യേശുദാസ്. ഇവിടെ ടെക്‌സസിലെ ഡാലസില്‍ മകന്‍ വിശാലിന്റെ കൂടെയാണ് താമസം. യേശുദാസ് എന്തുകൊണ്ടാണ് അമേരിക്കയില്‍ കഴിയുന്നതെന്ന് മുന്‍പ് വിജയ് വ്യക്തമാക്കിയിരുന്നു. സഹോദരന്റെ കൂടെ ഡാലസില്‍ വര്‍ഷത്തില്‍ ആറ് മാസം പോയി നില്‍ക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ കൊവിഡിന് ശേഷം സുരക്ഷയ്ക്കായി അവിടെ തന്നെ നില്‍ക്കുകയായിരുന്നുവെന്നുമാണ് വിജയ് വ്യക്തമാക്കിയത്. പിതാവ് വിശ്രമജീവിതം നയിക്കുകയാണ്, ഇഷ്ടമുള്ള കാര്യങ്ങളൊക്കെ ചെയ്ത് ആസ്വദിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അമ്മ എപ്പോഴും അടുത്ത് വേണമെന്നും വിജയ് പറഞ്ഞിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി സംഗീത ലോകത്ത് അത്ര സജീവമല്ല അദ്ദേഹം. 2022 ലാണ് അവസാനമായി അദ്ദേഹം സിനിമയില്‍ പാടിയത്. ജ്യോതി എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയായിരുന്നു ഗാനം ആലപിച്ചത്. കഴിഞ്ഞ വര്‍ഷം ഓണപ്പാട്ട് ആല്‍ബത്തിലും പാടിയിരുന്നു. കഴിഞ്ഞ നവംബറില്‍ വീണ്ടും കേരളത്തിലെത്തുമെന്നും സംഗീത പരിപാടിയില്‍ സജീവമാകുമെന്നും പ്രചരണം നടന്നിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പടന്നക്കാട് ഐങ്ങോത്ത് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; മകള്‍ ഗുരുതര പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, അപകടത്തില്‍ പൊലിഞ്ഞത് ബേക്കല്‍ സ്വദേശിനിയുടെ ജീവന്‍

You cannot copy content of this page