ബാബു കാണാമറയത്തുതന്നെ, രണ്ടരവര്‍ഷം പിന്നിട്ടിട്ടും കാണാതായ പടന്നക്കടപ്പുറത്തെ അധ്യാപകനെ കണ്ടെത്താനായില്ല

കാസര്‍കോട്: പോക്‌സോ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശേഷം കാണാതായ അധ്യാപകനെ രണ്ടരവര്‍ഷം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. പൊറോപ്പാട് സ്വദേശി ബാബു(44) 2022 ഡിസംബര്‍ പത്തുമുതല്‍ ഒളിവിലാണ്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിനിടെ അധ്യാപകനില്‍ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് വിദ്യാര്‍ഥി തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ചന്തേര പൊലീസ് അധ്യാപകനെ പ്രതി ചേര്‍ത്ത് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തു. പിറ്റേദിവസം പ്രതിയായ അധ്യാപകന്‍ സ്‌കൂളിലെത്തിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. മോഡല്‍ പരീക്ഷക്കിടെ ഇപ്പോ വരാമെന്ന് പറഞ്ഞ് സ്‌കൂളില്‍ നിന്ന് പോവുകയായിരുന്നു. സ്‌കൂളിന് സമീപത്തെ കടല്‍ത്തീരത്ത് വെച്ചാണ് ഇയാളെ അവസാനമായി കണ്ടത്. ബൈക്ക് ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. സംശയത്തെ തുടര്‍ന്ന് കടലില്‍ ഉള്‍പ്പടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പ്രത്യേകസംഘം രൂപീകരിച്ച് പൊലീസ് കേസന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോഴും അധ്യാപകന്‍ കാണാമറയത്തു തന്നെയാണ്. അധ്യാപകന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ 50ലേറെ പേരുടെ ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ചിരുന്നു. വരകളോട് കൂടിയ നീല നിറത്തിലുള്ള ഷര്‍ട്ടും കടും നീല പാന്റുമാണ് കാണാതാകുമ്പോള്‍ ധരിച്ച വേഷം. കണ്ടെത്തുന്നവര്‍ ചന്തേര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page