കാസര്‍കോട്: എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടിയമ്മ, മുളിയടുക്കയിലെ ആനന്ദിന്റെ ഭാര്യ സുന്ദരി (43)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫെബ്രുവരി 16ന് ആണ് സുന്ദരിയെ അവശനിലയില്‍ കണ്ടത്. കുമ്പള എസ്‌ഐ ഗണേശിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തു.
