ഷാര്‍ജ: കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാര്‍ജയിലെ മിയ മാളില്‍ നടന്ന മുളിയാര്‍ കൂട്ടായ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് സന്തോഷ് നരിക്കോള്‍ ആധ്യക്ഷ്യം വഹിച്ചു. ചെയര്‍മാന്‍ ചന്ദ്രന്‍ കൈലാസം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സന്തോഷ് ബാവിക്കര സ്വാഗതം പറഞ്ഞു. വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് ട്രഷറര്‍ പ്രദീപ് വള്ളിയോടനും ഓഡിറ്റര്‍ റിപ്പോര്‍ട്ട് പ്രസന്നന്‍ പേരടുക്കവും അവതരിപ്പിച്ചു.
ഭാരവാഹികളായി ഉദയന്‍ കോട്ടൂര്‍(ചെയര്‍.), ഗോപി മുളിയാര്‍(പ്രസി.), രാഘവന്‍ മുണ്ടക്കൈ(ജന. സെക്ര.), പ്രവീണ്‍രാജ് മഞ്ചക്കല്‍ (ട്രഷ.), ശ്യം പുത്യമൂല (പ്രോഗ്രാം കണ്‍വീനര്‍), ബാലചന്ദ്രന്‍ കോട്ടൂര്‍ (ഓഡിറ്റര്‍), സുരേഷ് നെയ്യങ്കയം (വൈസ് പ്രസി.), പ്രനീഷ് ഇരിയണ്ണി(ജോയിന്റ് സെക്ര.), രദീപ് പാണൂര്‍ (ജോയിന്റ് ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
