കാസര്‍കോട്: രണ്ടുമാസം മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
പൈക്ക അര്‍ളടുക്കയിലെ ഒപി ഇബ്രാഹിം(44)ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെര്‍ക്കളയിലെ ആശുപത്രിയില്‍ പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. യുഎയിലെ ഒരു ഫുഡ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. നാട്ടിലെ എല്ലാ പൊതു കാര്യങ്ങളിലും സജീവമായിരുന്ന ഇബ്രാഹിമിന്റെ വിയോഗം അര്‍ളടുക്ക ഗ്രാമത്തെ ദുഖത്തിലാഴ്ത്തി. സംസ്‌കാരം വൈകീട്ട് ഏഴിന് അര്‍ളടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. അബൂബക്കറിന്റെയും ഹലീമയുടെയും മകനാണ്. റഹ് മത്തുന്നിസയാണ് ഭാര്യ. മക്കള്‍: ഷറാസ്, ഫാത്തിമത്ത് ഷാസിന്‍. സഹോദരങ്ങള്‍: റിയാസ്, അന്‍വര്‍, ഫൗസിയ, സുഹ്റ, നസീമ.
