കാസര്‍കോട്: ഷിറിയ പുഴയിലെ അനധികൃത മണല്‍ വാരലിനെതിരെ പൊലീസ് കര്‍ശന നടപടിക്കൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി കക്കടം ജാറത്തിനു സമീപത്തെ അനധികൃത കടവിലേക്ക് റോഡുണ്ടാക്കാന്‍ സ്ഥലം അനുവദിച്ച ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുധീഷ് ചന്ദ്ര കല്‍പ്പാറ(55)യ്‌ക്കെതിരെയാണ് കുമ്പള പൊലീസ് സ്വമേധയാ കേസെടുത്തത്. ഷിറിയ പുഴയിലെ അനധികൃത കടവുകളെ കുറിച്ചു വിവരം ശേഖരിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കടവുകള്‍ തകര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇന്‍സ്‌പെക്ടര്‍ കെപി വിനോദ് കുമാര്‍ പറഞ്ഞു.
