പയ്യന്നൂര്‍: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു.
ഒറീസ സ്വദേശി ജിതു പ്രധാനി(42)നെയാണ് തളിപ്പറമ്പ്, എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ബി തോമസും സംഘവും കുറുമാത്തൂരില്‍ വച്ച് അറസ്റ്റു ചെയ്തത്.
മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണ് ഇതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആറു പ്രതികളെയും അറസ്റ്റു ചെയ്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ അഷ്‌റഫ് മലപ്പട്ടം, രാജേഷ് കെ, പ്രിവന്റീവ് ഓഫീസര്‍മാരായ ഉല്ലാസ് ജോസ്, മുഹമ്മദ് ഹാരിസ്, സിഇഒമാരായ ശ്യാംരാജ്, സുജിത എന്നിവരും ഉണ്ടായിരുന്നു
![](https://malayalam.karavaldaily.com/wp-content/uploads/2025/02/waadsfhbasdfhy.jpg)