കുണ്ടംകുഴിയിലെ ജ്യോത്സ്യന്റെ ഭാര്യയെ കാണാതായി; വീടുവിട്ടത് ‘ഞാന്‍ പോകുന്നു’ വെന്ന് കത്ത് എഴുതി വച്ച ശേഷം

കാസര്‍കോട്: കുണ്ടംകുഴി ശ്രീനിലയത്തിലെ ടി.കെ രത്‌നാകരന്റെ ഭാര്യ ശ്രീകല (52)യെ കാണാതായി. ജ്യോത്സ്യനാണ് രത്‌നാകരന്‍. ശനിയാഴ്ച രാവിലെ എട്ടു മണിക്കും രാത്രി 10.45 മണിക്കും ഇടയിലുള്ള സമയത്താണ് ശ്രീകലയെ കാണാതായതെന്നു രത്‌നാകരന്‍ ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ‘ ഞാന്‍ പോകുന്നു’ എന്ന് കുറിപ്പ് എഴുതി വച്ചാണ് ശ്രീകല വീട്ടില്‍ നിന്നു പോയത്. സംഭവത്തില്‍ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശ്രീകല കണ്ണൂര്‍ ജില്ലയില്‍ ഉണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ ലഭിച്ച വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page