കാസര്‍കോട്: നടന്നുപോവുകയായിരുന്ന പത്തുവയസ്സുകാരനെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. പോക്‌സോ കേസെടുത്ത കാസര്‍കോട് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. എരിയാല്‍ സ്വദേശിയായ മുഹമ്മദ് പി.കെ (62)യെ ആണ് അറസ്റ്റു ചെയ്തത്. ജനുവരി 16ന് ആണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ഇരയായ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
