കണ്ണൂര്‍: തളിപ്പറമ്പിലെ ലോഡ്ജില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 48 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, പുതിയങ്ങാടിയിലെ ഷുഹൈല്‍ (36), മലപ്പുറം, എടപ്പാള്‍ സ്വദേശികളായ മുബ്‌സീര്‍ (25), രാജേഷ് (36) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ബി തോമസും സംഘവും പിടികൂടിയത്.
ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് മയക്കുമരുന്നു ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കലാണ് സംഘത്തിന്റെ രീതിയെന്നു അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു ഉപയോഗിക്കാനുള്ള ട്യൂബുകള്‍ എന്നിവ കണ്ടെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് മലപ്പട്ടം, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന്‍.പി.പി, പ്രിവന്റീവ് ഓഫീസര്‍ നികേഷ്. കെ.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാംരാജ്. എം. വി, കലേഷ്. എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രകാശന്‍.എം എന്നിവര്‍ ഉണ്ടായിരുന്നു.
