മാലിന്യപ്ലാന്റില്‍ നിന്നും സ്വര്‍ണ്ണമാല കളഞ്ഞു കിട്ടി; തിരികെ ഏല്‍പ്പിച്ച് മാതൃകയായി ഹരിതകര്‍മ്മ സേന

കാസര്‍കോട്: നീലേശ്വരത്ത് ഹരിത കര്‍മ്മ സേന പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നും നഷ്ടപ്പെട്ട ഒന്നര പവന്‍ സ്വര്‍ണ മാല പ്ലാന്റില്‍ നിന്നും കണ്ടെത്തി. കളഞ്ഞുകിട്ടിയ സ്വര്‍ണം തിരികെ ഏല്‍പ്പിച്ച് മാതൃകയായിരിക്കുകയാണ് നീലേശ്വരത്തെ ഹരിത കര്‍മ്മ സേന. നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി രവീന്ദ്രന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.പി ലത, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗവി, സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കെ.വി എന്നിവരുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണമാല ബന്ധപ്പെട്ടവര്‍ക്ക് തിരികെ നല്‍കി. സത്യസന്ധവും മാതൃകാപരവുമായ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page