കോട്ടയം: സിനിമ, സീരിയല്‍ നടി മറവന്‍തുരുത്ത് മേപ്രക്കാട്ട് വള്ളിയില്‍ സൂര്യ പണിക്കര്‍(സൂജാത-61) അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഞായര്‍ ഉച്ചയ്ക്ക് മറവന്‍തുരുത്തിലെ വീട്ടുവളപ്പില്‍. നിരവധി സീരിയലുകളിലും അനന്തവൃത്താന്തം, ബാംബൂ ബോയ്‌സ്, കഥ ഇതുവരെ, 2018 പ്രളയം തുടങ്ങി നിരവധി ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നൃത്തരംഗത്ത് നിന്നുമാണ് സൂര്യ സീരിയല്‍ രംഗത്ത് എത്തിയത്. മേപ്രക്കാട്ട് വള്ളിയില്‍ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. ഭര്‍ത്താവ്: പ്രേമചന്ദ്രന്‍. മക്കള്‍: സൂര്യ ബിജു, നിത പ്രേംദേവ്. മരുമക്കള്‍: പ്രേംദേവ്, ബിജു.
