തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ റിപ്പബ്ലിക് ദിനാശംസ നേര്‍ന്നു.
സഹസ്രാബ്ദങ്ങളിലൂടെ നമ്മുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും നിലനില്‍ക്കുന്നതാണ് ജനാധിപത്യം. എന്തു വില നല്‍കിയും ജനാധിപത്യതത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതു നമ്മുടെ കടമയാണെന്നു അദ്ദേഹം പറഞ്ഞു.
വികസിത ഭാരതമെന്ന മഹത്തായ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ മുഴുവനാളുകളുടെയും ആത്മാര്‍ത്ഥമായ അക്ഷീണ പ്രവര്‍ത്തനം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
