കാസര്‍കോട്: മീപ്പുഗിരിയില്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം അപലപനീയമാണെന്ന് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, സെക്രട്ടറി ടി.എം. ഇഖ്ബാല്‍ അറിയിച്ചു. കേരളത്തെ മറ്റൊരു ഉത്തര്‍ പ്രദേശാക്കാനുള്ള ശ്രമമാണ് സംഘ് പരിവാര്‍ നടത്തുന്നതെന്ന് അറിയിപ്പില്‍ പറഞ്ഞു. വസ്ത്രം, ഭക്ഷണം, കച്ചവടം എന്നിവയുടെ പേരില്‍ മനുഷ്യരെ അടിച്ചുകൊല്ലാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നു അറിയിപ്പില്‍ മുന്നറിയിച്ചു. മനുഷ്യന് ജീവിക്കാനും ജീവിതമാര്‍ഗ്ഗം കണ്ടെത്താനുമുള്ള അവകാശത്തിന് പൊലീസ് കാവലാവണമെന്നും പ്രസ്താവനയില്‍ആവശ്യപ്പെട്ടു.
