കാസര്‍കോട്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍കോട് നിന്ന് പുറപ്പെട്ടത് അരമണിക്കൂറിലധികം വൈകി. ഇന്ന് ഉച്ചക്ക് 2.30 ന് പുറപ്പെടേണ്ട വന്ദേഭാരത് എക്‌സ്പ്രസ് 3.05 നാണ് പുറപ്പെടാനായത്. ബ്രേക്കിന്റെ പ്രഷര്‍ തകരാറായെന്നാണ് വിവരം. രണ്ട് തവണ ട്രെയിന്‍ മുന്നോട്ടെടുത്തെങ്കിലും തകരാറു കാരണം നില്‍ക്കുകയായിരുന്നു. 50 മീറ്ററോളം മുന്നോട്ട് പോയിരുന്നു. കാസര്‍കോട് തന്നെയുള്ള എഞ്ചിനീയര്‍മാര്‍ എത്തി അരമണിക്കൂര്‍ കൊണ്ട് തകരാര്‍ പരിഹരിച്ച് യാത്ര തുടര്‍ന്നു. വന്ദേഭാരത് എക്പ്രസ് വൈകിയത് കാരണം മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസ് കാസര്‍കോട് സ്‌റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ പിടിച്ചിട്ടു. വന്ദേഭാരത് എക്‌സപ്രസ് സ്റ്റേഷന്‍ വിട്ട ശേഷമാണ് തിരുവനന്തപുരം എക്‌സ്പ്രസ് എത്തിയത്. ഈ ട്രെയിന്‍ 15 മിനുട്ട് വൈകി ഓടുകയാണ്.
