കണ്ണൂര്‍: ആംബുലന്‍സിനു വഴി കൊടുക്കാത്തതിനെ തുടര്‍ന്ന് രോഗി മരണപ്പെട്ടതായി പരാതി. മട്ടന്നൂര്‍ സ്വദേശിനിയായ റുഖിയ (61)ആണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് റുഖിയെയും കൊണ്ട് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേയ്ക്ക് ആംബുലന്‍സ് യാത്ര തിരിച്ചത്. രോഗിയുമായി കുതിച്ച ആംബുലന്‍സ് കതിരൂര്‍, നായനാര്‍ റോഡില്‍ എത്തിയപ്പോള്‍ മുന്നില്‍ ഓടികൊണ്ടിരുന്ന കാര്‍ സൈഡ് കൊടുക്കാന്‍ തയ്യാറായില്ല. അതിനാല്‍ ആംബുലന്‍സിനു കൃത്യ സമയത്ത് രോഗിയെയും കൊണ്ട് ആശുപത്രിയില്‍ എത്താന്‍ കഴിഞ്ഞില്ല. അല്പനേരം മുമ്പ് എത്തിയിരുന്നുവെങ്കില്‍ രോഗിയെ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്നാണ് ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍ രോഗിയുടെ മകനോട് പറഞ്ഞത്. കാര്‍ സൈഡ് കൊടുക്കാത്തത് സംബന്ധിച്ച് പൊലീസിനും ആര് ടി ഒയ്ക്കും പരാതി നല്‍കുമെന്ന് റുഖിയയുടെ ബന്ധുക്കള്‍ പറഞ്ഞു. കാര്‍ ആംബുലന്‍സിനു വഴികൊടുക്കാതെ ഓടുന്നതിന്റെ വീഡിയോ വൈറലായിട്ടുണ്ട്.
