കാസര്‍കോട്: വീട്ടിനകത്തു അവശനിലയില്‍ കാണപ്പെട്ട വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള, ബജകൂഡ്‌ലുവിലെ കൃഷ്ണനായികിന്റെ ഭാര്യ വാസന്തി (57) ആണ് മരിച്ചത്. മകന്‍ ഗോപാലകൃഷ്ണ പണിക്ക് പോയി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വാസന്തിയെ അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മറ്റുമക്കള്‍: അനുരാധ, ഗീതാകുമാരി. മരുമക്കള്‍: നാരായണ, രമേശ. സഹോദരങ്ങള്‍: നാരായണ, ഈശ്വര.
