സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; ആടിനെ മേയ്ക്കാന്‍ പോയ വീട്ടമ്മ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടു. എടക്കര മുത്തേടം ഉച്ചക്കുളം കോളനിയിലെ സരോജിനി(51)യാണ് മരിച്ചത്. ആടിനെ മേയ്ക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നിലമ്പൂര്‍ കരുളായി വനമേഖലയിലാണ് ഈ കോളനി. സരോജിനിയും, ഭര്‍ത്താവ് കരിയനും അടങ്ങുന്ന സംഘമാണ് വനത്തിലേക്ക് ആടുകളെ മേയ്ക്കാന്‍ പോയത്. ഒരു കൂട്ടം ആനകള്‍ ഇവരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ എല്ലാവരും ചിതറിയോടി.
ഓട്ടത്തിനിടയില്‍ സരോജിനി ആനകള്‍ക്ക് മുന്നില്‍ പെടുകയായിരുന്നു. തുമ്പിക്കൈ ഉപയോഗിച്ച് ആന ഇവരെ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സരോജിനിയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഉള്‍പ്പടെ ഗുരുതരമായി ക്ഷതമേറ്റു. സംഭവസ്ഥലത്തു വെച്ച് തന്നെ സരോജിനി മരിച്ചു. ഇവരുടെ വീടിനോട് ചേര്‍ന്ന് 500 മീറ്റര്‍ അകലെയാണ് സംഭവം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page