കാസര്‍കോട്: 50 വര്‍ഷമായി കുടുംബാംഗങ്ങളോടൊപ്പം താമസിച്ച് വരുന്ന സ്ഥലത്തിന് ഉടമസ്ഥാവകാശം അധികൃതര്‍ അനുവദിച്ച് തരുന്നില്ലെന്ന് പരാതി. ബേളയിലെ പരേതനായ കൊറഗ നായിക്കിന്റെ ഭാര്യ അക്കു ഹെങ്സു(77)വാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഉടമസ്ഥാവകാശം സംബന്ധിച്ച പരാതിയുമായി രംഗത്ത് എത്തിയത്. ബേള വില്ലേജില്‍ റീസര്‍വ്വേ നമ്പര്‍ 19 3/1 സ്ഥലത്താണ് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട ഇവരുടെ കുടുംബം താമസിക്കുന്നത്. കുമ്പളയിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ കേശവനായിക്കിന്റെ സഹായത്തോടെ തഹസില്‍ദാര്‍ മുതല്‍ രാഷ്ട്രപതി വരെയും, പട്ടികവര്‍ഗ ദേശീയ കമ്മീഷന്‍ ചെയര്‍മാനും പരാതി നല്‍കിയിരുന്നു. തങ്ങളുടെ അധീനതയിലുള്ള 2.54 ഏക്കര്‍ അനുവദിച്ച് തരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതില്‍ 1.72 ഏക്കര്‍ ഭൂമി നേരത്തെ മറ്റൊരാള്‍ക്ക് അനുവദിച്ചിരുന്നുവെങ്കിലും, അത് പിന്നീട് റദ്ദാക്കിയതായും പറയുന്നു. എതിര്‍കക്ഷി ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ ഫലമായിട്ടായിരുന്നു നടപടി. അര്‍ഹതപ്പെട്ട ഭൂമി അനുവദിച്ച് തരുന്നതിനായി റവന്യു ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവരുടെ മകനായ ശ്രീധര നായിക്ക്. 1.20 ഏക്കര്‍ അനുവദിക്കാമെന്നും, ബാക്കിയുള്ള ഭൂമിക്ക് വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, അല്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും റവന്യു സംഘം ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു. താമസിക്കുന്ന ഓട് മേഞ്ഞ വീടും, പശു തൊഴുത്തുമുള്‍ക്കൊള്ളുന്നതുമാണ് അവകാശവാദമുന്നയിക്കുന്ന സ്ഥലം. ചില റവന്യു ഉദ്യോഗസ്ഥരുടെ സാമ്പത്തിക താല്‍പര്യങ്ങളാണ് ഭൂമി അനുവദിക്കാതിരിക്കുന്നതിന് പിന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. എം.എല്‍.എയും, എം.പിയും പ്രശ്‌നത്തില്‍ ഇടപ്പെടണമെന്നും, ബാക്കിയുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. കുമ്പളയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കേശവനായ്ക്ക്, ശ്രീധരനായ്ക്ക്, വിജയലക്ഷമി സംബന്ധിച്ചു.