കാസര്‍കോട്: നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ യുവാവ് മരിച്ചു. ബദിയഡുക്ക, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെര്‍ള, കാട്ടുകുക്കെയിലെ ചീമുള്ള് ഹൗസില്‍ ജനാര്‍ദ്ദനന്‍ (44) ആണ് മരിച്ചത്. വീട്ടില്‍ വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തും മുമ്പ് മരണം സംഭവിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഗുറുവ-യമുന ദമ്പതികളുടെ മകനായ ജനാര്‍ദ്ദനന്‍ കൂലിത്തൊഴിലാളിയാണ്. ഭാര്യ: അനിത. മക്കള്‍: ശ്രേയ, ശ്രേയസ്. സഹോദരങ്ങള്‍: കുട്ടി, ശാന്ത, സുമതി.