അബുദാബി: പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി പതിനഞ്ചാം വാര്‍ഷികവും ആത്മീയ സദസും സ്ഥാപന നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.
കമ്മിറ്റി പ്രസിഡന്റ് അസീസ് പെര്‍മൂദെ ആധ്യക്ഷം വഹിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ദാരിമി, സദര്‍ മുദരിസ് ഹാറൂണ്‍ അഹ്‌സനി, ഹാഫിസ് സൈന്‍ സഖാഫി,
മഞ്ചേശ്വരം മണ്ഡലം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ പ്രസംഗിച്ചു.
മജീദ് ദാരിമിയെയും ഹാറൂണ്‍ അഹ്‌സനിയെയും അസീസ് മരിക്കെയെയും മെമെന്റോ നല്‍കി ആദരിച്ചു.
അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മോണു അല്‍നൂറിനെയും മൊയ്തീന്‍കുട്ടി ഹാജിയെയും ദുബായ് കമ്മിറ്റി പ്രസിഡന്റ് മഹ്‌മ്മൂദ് ഹാജി പൈവളിഗെയെയും ഷാള്‍ അണിയിച്ചു.
അഷ്‌റഫ് മീനാപ്പീസ്, ഫൈസല്‍ സീതാംഗോളി, ഇസ്മായില്‍ ഉദിനൂര്‍, ഹനീഫ് ചള്ളങ്കയം, ഇസ്മായില്‍ മുഗുളി, മൊയ്തീന്‍കുട്ടി ഹാജി, മഹ്‌മൂദ് ഹാജി, അസീസ് ബള്ളൂര്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി കമ്പള, ട്രഷറര്‍ ഹമീദ് മാസിമാര്‍ പ്രസംഗിച്ചു.