ബദിയടുക്ക: ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലേക്കുള്ള എളുപ്പവഴിയായ കന്യപ്പാടി-മുണ്ട്യത്തടുക്ക റോഡ് മെക്കാഡം ടാര്‍ ചെയ്യണമെന്നു സിപിഎം ലോക്കല്‍ സെക്രട്ടറി സുബൈര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോടാവശ്യപ്പെട്ടു. ഈ റോഡിനു വീതിയില്ല. ഉള്ള സ്ഥലങ്ങള്‍ കുണ്ടും കുഴിയുമായിക്കിടക്കുകയാണെന്നു പരാതിയില്‍ പറഞ്ഞു. പത്തോളം ബസ്സുകള്‍ ഈ റൂട്ടില്‍ ദിവസം നൂറോളം ട്രിപ്പ് നടത്തുന്നു. അതിനുപുറമെ നിരവധി സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്‌കൂളുകളിലേക്കുമുള്ള വഴിയാണിതെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
