കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. തളങ്കര, ദീനാര്‍, പതി റോഡിലെ മുഹമ്മദ്ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുഹമ്മദ് ഷമീമിന്റെ ബൈക്കാണ് മോഷണം പോയത്. നായക്‌സ് റോഡിലെ തെക്കില്‍ ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളില്‍ നിര്‍ത്തിയിരുന്നതായിരുന്നു ബൈക്ക്. മുഹമ്മദ് ഷമീമിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.







