കാസര്‍കോട്: കൊതുകിനെ അകറ്റാന്‍ തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്, അശോകച്ചാല്‍, കയ്യൂക്കാരന്‍ ഹൗസില്‍ കുമ്പ(73)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.
ഡിസംബര്‍ 21ന് വൈകുന്നേരമാണ് കുമ്പയ്ക്ക് പൊള്ളലേറ്റത്. കൊതുകിനെ അകറ്റുന്നതിനു വീട്ടുമുറ്റത്തിനു സമീപം ചപ്പുചവറുകള്‍ കൂട്ടിയിട്ട് തീയിടുന്നതിനിടയില്‍ അബദ്ധത്തില്‍ ഉടുത്തിരുന്ന വസ്ത്രത്തിലേക്ക് തീ പടര്‍ന്നാണ് അപകടം. സംഭവത്തില്‍ വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.







