കോഴിക്കോട്: ട്രാവലര്‍ മറിഞ്ഞു ആറു വയസ്സുകാരി മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലറാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് ട്രാവലറിലുണ്ടായിരുന്നത്. വിനോദ സഞ്ചാരകേന്ദ്രമായ പൂവാറംതോടു കണ്ട് ഉല്ലാസത്തോടെ മടങ്ങുകയായിരുന്നു സംഘം. കൂടരഞ്ഞി കുളിരാമുട്ടിയിലെത്തിയപ്പോള്‍ ട്രാവലര്‍ മറിയുകയായിരുന്നു. വിനോദസഞ്ചാര സംഘത്തിലെ മുഴുവന്‍ ആളുകള്‍ക്കും പരിക്കേറ്റു. മരിച്ച ആറു വയസ്സുകാരി ചങ്കുവെട്ടിയിലെ എലിസ ഉള്‍പ്പെടെ എല്ലാവരെയും മുക്കത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മറ്റുള്ളവര്‍ ചികിത്സയിലാണ്.
