കോഴിക്കോട്: ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു രോഗികള്‍ക്കു ദാരുണാന്ത്യം. എടരക്കോട് സ്വദേശി സുലൈഖ, വള്ളിക്കുന്നിലെ ഷാജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ രാമനാട്ടുകരയിലാണ് സംഭവം. കോട്ടക്കല്ലിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു കോഴിക്കോട്ടേ ആശുപത്രിയിലേക്ക് പോകും വഴിയാണ് സുലൈഖ മരിച്ചത്. ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ഫറോഖിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷാജില്‍ കുമാറിനു ജീവന്‍ നഷ്ടമായത്. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണമാണ് ഗതാഗത കുരുക്കിനിടയാക്കിയതെന്നു ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.
