കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഉമാ തോമസിന് തലയ്ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ

കൊച്ചി; തൃക്കാക്കര എം.എൽ.എ ഉമാ തോമസിന് ഗുരുതരപരിക്ക്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണാണ് പരിക്കേറ്റത്. സ്റ്റേഡിയത്തിൽ നടക്കുന്ന നൃത്തപരിപാടിയിൽ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തിലെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സ്റ്റേജിലേക്ക് കയറുമ്പോഴാണ് അപകടം നടക്കുന്നത്. സ്റ്റേജിന്റെ കൈവരിയിൽ നിന്ന് ഉമാ തോമസ് 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ എം.എൽ.എയുടെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എം.എൽ.എ യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.വി.ഐ.പി ഗാലറിയിൽ നിന്നാണ് അപകടം. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച എം.എൽ.എയുടെ സ്കാനിങ് ഉൾപ്പെടെ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ അബോധാവസ്ഥയിൽ ആയ ഉമാ തോമസിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെമ്പിരിക്കയില്‍ തെങ്ങ് വീണ് നാലു വൈദ്യുതി തൂണുകള്‍ തകര്‍ന്ന് റോഡിലേക്കു പതിച്ചു; സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്, ഓട്ടോ മതിലിലിടിച്ചു, വന്‍ അപകടം ഒഴിവായത് ഭാഗ്യത്തിന്

You cannot copy content of this page