ആലപ്പുഴ: യു പ്രതിഭ എംഎല്‍യുടെ മകനെതിരായ കഞ്ചാവ് കേസിലെ എഫ്.ഐആറിന്റ പകര്‍പ്പ് പുറത്ത്. കനിവ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്.ഐആറില്‍ പറയുന്നു. കേസില്‍ ഒന്‍പതാം പ്രതിയാണ് കനിവ്. മകനെതിരെ ഉള്ളത് വ്യാജ വാര്‍ത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎല്‍എ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങള്‍ കള്ളവാര്‍ത്ത നല്‍കിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎല്‍എ യുടെ വാദം. അതിനിടെയാണ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
കനിവ് ഉള്‍പ്പടെ ഒന്‍പതുപേര്‍ കഞ്ചാവുമായി കഴിഞ്ഞ ദിവസമാണ് എക്‌സൈസിന്റെ പിടിയിലായത്. കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ ജാമ്യത്തില്‍ വിട്ടു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഫ്തിയില്‍ എത്തിയാണ് കുട്ടനാട് എക്‌സൈസ് സംഘം കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ യുവാക്കളെ കസ്റ്റഡിയില്‍ എടുത്തത്. സംഘത്തില്‍ നിന്ന് പിടിച്ചെടുത്തത് 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ്. തിങ്കളാഴ്ച എക്‌സൈസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.