കൊച്ചി: ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ചുവെന്നും ഇനി മരിച്ചാല്‍ മതി
യെന്നും കല്യോട്ട് ഇരട്ടക്കൊലക്കേസിലെ 15-ാം പ്രതി എ. സുരേന്ദ്രന് എന്ന വിഷ്ണുസുര കോടതിയില്‍ പറഞ്ഞു. ഇനി
ജീവിക്കാന്‍ ആഗ്രഹമില്ല. വധശിക്ഷ നല്കി ജീവന് അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും സുരേ
ന്ദ്രന്‍ കരഞ്ഞുകൊണ്ട് സിബിഐ കോടതിയോട് അഭ്യര്‍ത്ഥിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്ജി
എന്‍. ശേഷാദ്രിനാഥനോടാണ് സുരേന്ദ്രന് ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്. ഗൂഢാലോചന, കേസിലെ പ്രതികളെ ര
ക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ തെളിഞ്ഞത്. കേസ് തെളിയിക്കാന്‍
പൊലീസിനെ സഹായിച്ചതിനാണ് സിബിഐ തന്നെ പ്രതിയാക്കിയതെന്നു മുന്‍ ഉദുമ എംഎല്‍എ
കെ.വി കുഞ്ഞിരാമന് കോടതിയില്‍ വ്യക്തമാക്കി. കേസിലെ ഏഴാം പ്രതിയായ എ. അശ്വിന് എന്ന അപ്പു വികാരപരമായാണ് കോടതിയില്‍ അഭിപ്രായം പറഞ്ഞത്. ഡിഗ്രിയൊക്കെ എടുത്തു പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹം. പക്ഷെ 18-ാം വയസ്സില്‍ തന്നെ ജയിലിലാവുകയായിരുന്നുവെന്നു അശ്വിന് പറഞ്ഞു.
