കാസര്‍കോട്: കരള്‍ സംബന്ധമായ അസുഖത്തിന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കര്‍ണാടക, ഷിമോഗ സ്വദേശിയും കാസര്‍കോട് നായക്‌സ് റോഡില്‍ വാടക കെട്ടിടത്തില്‍ താമസക്കാരനുമായ മഞ്ജുനാഥ (49)യാണ് മരിച്ചത്. 30 വര്‍ഷമായി ഭാര്യ ജയയുടെ കൂടെയായിരുന്നു താമസം. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിമോഗയിലെ പരേതനായ മാധപ്പ-ശാന്തമ്മ ദമ്പതികളുടെ മകനാണ്.