സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന് പ്രമുഖ നടി; നടന്മാരായ ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: സീരിയൽ നടിയുടെ പരാതിയിൽ നടൻമാർക്കെതിരെ പൊലീസ് കേസെടുത്തു. പ്രമുഖ നടന്മാരായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുനെതിരെയാണ് കേസെടുത്തത്. കൊച്ചിയിൽ സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു നടിയുടെ പരാതി. എറണാകുളം ഇൻഫോപാർക്ക് പൊലീസാണ് നടൻമാർക്കെതിരെ കേസെടുത്തത്.കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വളരെയധികം ജനപ്രിയമായ സീരിയലിലെ രണ്ട് നടൻമാർക്കെതിരെയാണ് പരാതിയുമായി നടി രംഗത്ത് എത്തിയത്. പരാതി നൽകിയിരിക്കുന്ന നടിയും കുറ്റാരോപിതരായ നടന്മാരും ഒരേ സീരിയലിൽ തന്നെയാണ് അഭിനയിക്കുന്നത്.ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടി മൊഴി കൊടുത്തത്. സീരിയൽ ഷൂട്ടിം​ഗിനിടെ ഇവർ മോശമായി പെരുമാറിയെന്നും ലൈം​ഗികാതിക്രമത്തിന് താൻ ഇരയായി എന്നുമാണ് നടിയുടെ പരാതി. നടി സീരിയലിൽ നിന്നും പിൻമാറിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Subscribe
Notify of
guest


0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page

Light
Dark