വാരണാസി: ബലാത്സംഗം ചെറുത്തു നിന്ന എട്ടുവയസ്സുകാരിയെ തലയ്ക്കടിച്ചു കൊന്നു. വാരണാസിയിലെ സുജാ ബാദിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ ഇര്‍ഷാദിനെ പൊലീസ് അറസ്റ്റു ചെയ്തു. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ബഹദൂര്‍പൂര്‍ പ്രൈമറി സ്‌കൂളിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തില്‍ നിറയെ രക്തവും മുറിവുമുണ്ടെന്നു പൊലീസ് പറഞ്ഞു. ബലാത്സംഗത്തെ എതിര്‍ത്ത പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി കല്ലുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകം നടത്തിയത്.
