കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസും അണ്ണനും തമ്പിയുമാണെന്നു വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ഒരുപാടാളുകള്‍ സതീശനെ സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടു. കെ.പി.സി.സി പ്രസിഡന്റ് മൂലക്കായി. തറ-പറയെന്നു പറഞ്ഞു കൊണ്ടു സതീശന്‍ നടക്കുന്നു. താനാണ് രാജാവെന്നാണ് ഭാവം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു താന്‍ എങ്ങും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ പറ്റിയത് ചെന്നിത്തലയാണെന്നേ പറഞ്ഞിട്ടുള്ളു-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
