പാലക്കാട് ഉപതിരഞ്ഞെടുപ്പ്: ഇടതു സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് സിപിഎം നേതാക്കളുടെ ചക്കളാത്തി പോരാട്ടം മൂലം: സിപിഐ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോറ്റതു സിപിഎം നേതാക്കന്മാരുടെ ചക്കളാത്തി പോരാട്ടം കൊണ്ടാണെന്നു സിപിഐ ജില്ലാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. സിപിഎം നേതാക്കന്മാരുടെ പരസ്പര പോരാട്ടവും അഭിപ്രായ സംഘട്ടനവും ഇടതുമുന്നണിയെ പ്രതികൂലമായി ബാധിച്ചെന്നു-സിപിഐ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് രാജ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടി.
ഇടതുമുന്നണിയിലെ ഘടകകക്ഷികളെ ഒന്നിച്ചു നിറുത്തുന്നതില്‍ മുന്നണി നേതൃത്വം പരാജയപ്പെട്ടു. പത്രപരസ്യവും ട്രോളിബാഗും പാതിരാറെയ്ഡും മുന്നണിക്കും ഇടതു സ്ഥാനാര്‍ത്ഥിക്കുമുള്ള തിരിച്ചടിക്കു തീവ്രത പകര്‍ന്നു-കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഇടതു തിരഞ്ഞെടുപ്പു പ്രചരണങ്ങളില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസം വന്നു മടങ്ങിയതൊഴിച്ചാല്‍ അതിനൊരു ആവേശം പകരാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page